പശുവിനെ വാങ്ങാന്‍ കര്‍ണാടകയിലേക്ക് പോയ കാസറഗോഡ് സ്വദേശിക്ക് വെടിയേറ്റു


കാസര്‍കോട് ഓഗസ്റ്റ് 05-2018 • കര്‍ണാടകയില്‍ പശുവിനെ വാങ്ങാന്‍ പോയ കാസറഗോഡ് സ്വദേശിക്ക് വെടിയേറ്റു. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്യ‌യിലാണ് സംഭവം. കാസര്‍കോട് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചത്. 

വെടിവച്ചതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ ഇയാളെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

gun, shot, kasaragod, natives, sullia,