മോട്ടോർ വാഹന പണിമുടക്ക്; കുമ്പളയിൽ ഹർത്താൽ പ്രതീതി

കുമ്പള ഓഗസ്റ്റ് 07-2018 • ചൊവ്വാഴ്ച വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് കുമ്പളയിൽ ഹർത്താലായി മാറി. രാവിലെ ഒമ്പള ടൗണിൽ ഏതാനും ഹോട്ടലുകളൊഴികെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. സ്വകാര്യ കോളേജുകൾ അടഞ്ഞുകിടന്നു. സ്കൂളുകളിലും വിദ്യാർത്ഥികളും അധ്യാപകരും എത്തിയില്ല. സർക്കാർ ഓഫീസുകളിലും ഹാജർ നില വളരെ കുറവായിരുന്നു. ഓട്ടോ, ടാക്സി, ചരക്കു ലോറികൾ സ്വകാര്യ ബസുകൾ എന്നിവ നിരത്തിലിറങ്ങിയില്ല. പ്രൈവറ്റ് വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും വളരെ കുറവായിരുന്നു. ഉൾപ്രദേശങ്ങളിൽ കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിച്ചു. സീതാംഗോളിയിൽ പതിവുപോലെ കടകൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ ടൗണിൽ ആളുകൾ കുറവായിരുന്നു. വാഹന പണിമുടക്ക് യാത്രക്കാരെ വലച്ചു.

strike-kumbla