ഉപ്പളയിൽ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു


ഉപ്പള ഓഗസ്റ്റ് 06-2018 • ഉപ്പളയിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഉപ്പള സോങ്കാൽ സ്വദേശി അസീസിന്റെ മകൻ അബൂബക്കർ സിദ്ദീഖ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ സോങ്കാൽ പ്രതാപ് നഗർ അംബേദ്കർ കോളനിയിലാണ് സംഭവം. 

രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം യുവാവിനെ വെട്ടുകയും ബഹളം കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ രക്ഷപ്പെടുകയുമായിരുന്നെത്രെ.

കുത്തേറ്റ ഇയാളെ നാട്ടുകാർ മംഗളുരുവിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭാവിച്ചിരുന്നു. സ്ഥലത്ത് കുമ്പള സിഐ പ്രേം സദൻ മഞ്ചേശ്വരം എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നു.

(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/Bbyu81IoBOU2Y9FXY18b7v )
uppala, stabbed, to, death,