സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു


ബന്തിയോട് ഓഗസ്റ്റ് 05-2018 • സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു.ബന്തിയോട് അടുക്ക സ്വദേശി യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 

സഹപാഠിയുമായിയുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും ബന്ധുക്കളും ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരിക്കുകയാണ്.

Also Read:- പതിനാറുകാരൻറെ കൊലയിൽ  കലാശിച്ചത് പ്രാതൽ ഇടവേളയിൽ സുഹൃത്തുക്കൾ തമ്മിലുടലെടുത്ത വാക്ക് തർക്കമെന്ന് സൂചന; മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്കയക്കും
(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/2W8AtyouzM3Ai5Hf8TWmRJ )

stabbed-death