സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു


കൊല്‍ക്കത്ത:  ഓഗസ്റ്റ് 13.2018. ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി(89) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. 1971ല് സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്‌സഭാ എംപിയായാണ് അദ്ദേഹത്തിന്റെ പാര്‌ലമെന്ററി ജീവിതം ആരംഭിക്കുന്നത്. പത്തു തവണ ലോക്‌സഭയില് എംപിയായിരുന്നു.

Somnath Chatterjee passed away, news, Kolkatta, Death, Somnath Chatterjee.