പ്രിയസഖാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ


കുമ്പള ഓഗസ്റ്റ് 06-2018 • ഉപ്പള സോങ്കാലിൽ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ട സഖാവ് അബൂബക്കർ സിദ്ദീക്കിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ. പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കളും പാർട്ടി നേതാക്കളും ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി സോങ്കാലിലെ വസതിയിലേക്ക് കൊണ്ടു വന്നു. വഴിയിൽ പല സ്ഥലങ്ങളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ഒട്ടനവധി പാർട്ടി പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു.

വൈകുന്നേരം 4.45 ഓടെ കുമ്പളയിലെത്തി ഇരുപതു മിനിറ്റ് വരെ ബസ് സ്റ്റാൻറിന് സമീപം പൊതുദർശനത്തിന് വച്ചു. പി കരുണാകരൻ എം.പി, കെ പി സതീശ് ചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധിയാളുകൾ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ച മൃതദേഹം നൂറുകണക്കിന് നാട്ടുകാരുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പള്ളിയങ്കണത്തിലെത്തിച്ച് അന്തിമ കർമ്മങ്ങൾക്ക് ശേഷം സംസ്കരിച്ചു.

Also Read:- സിദ്ദീഖ് വധം; രണ്ട് പേർ കസ്റ്റഡിയിൽ, കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

സിദ്ദീഖ് വധം; കുമ്പളയിലും ഉപ്പളയിലും ഹർത്താലനുകൂലികൾ കടകളടപ്പിച്ചു; ബന്തിയോട് ബസിന് നേരെ കല്ലേറ് ഡ്രൈവർക്ക് പരിക്ക്

സിപിഎം പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർക്കെതിരെ കേസ്,  പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു

കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകൻ; മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഹർത്താൽ

 ഉപ്പളയിൽ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/11Feuw61gySFu6JdSHMqap )

siddik, uppala, murder, by, bjp, activist, news, kumbla, kasaragod, uppala,