സിദ്ധീഖിന്റെ കൊലപാതകം: സംഘ് പരിവാർ ഒളി അജണ്ടകളുടെ തുടർച്ച - മുസ്‌ലിം ലീഗ്

ഉപ്പള ഓഗസ്റ്റ് 06-2018 • ഇന്നലെ രാത്രി നടന്ന സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖി ന്റെ കൊലപാതകം കാസർകോടും മഞ്ചേശ്വരത്തും ബി.ജെ. പി യുടെ നേതൃത്വത്തിൽ സംഘ് പരിവാർ ശക്തികൾ നടത്തി വരുന്ന ഒളി അജണ്ടകളുടെ തുടർച്ചയാണന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊലപാതകത്തിൽ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും ഗൂഡാലോചകരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ച് വിട്ട് നാടിന്റെ സമാധാനം തകർക്കുകയും മറു വിഭാഗത്തെ പ്രകോപിതരാക്കി വർഗീയ അജണ്ട നടപ്പിലാക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനത്തനങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് .ഇത്തരം ദുഷ്ചെയ് തികളെയെല്ലാം അവജ്ഞയോടെ സമാധാന കാംഷികൾ തള്ളി കളയുമ്പോൾ വിറളി പൂണ്ട സംഘപരിവാർ അക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണന്നും ഈ കൊടും ക്രിമിനലുകളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാൻ ആവശ്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും മണ്ഡലം നേതാക്കളായ ടി. എ മൂസ, എം അബ്ബാസ്, അശ്രഫ് കർള, പി .എച്ച് അബ്ദുൽ ഹമീദ്, എ. കെ ആരിഫ്, എം .എസ്. എ സത്താർ, ഹമീദ് കുഞ്ഞാലി എന്നിവർ ആവശ്യപ്പെട്ടു.

muslim,league, uppala, siddik, murder,