സിദ്ദീഖ് വധം; രണ്ട് പേർ കസ്റ്റഡിയിൽ, കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു


ഉപ്പള ഓഗസ്റ്റ് 06-2018 • ഉപ്പളയിൽ ബൈക്കിലെത്തി സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ  രണ്ടു ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

ആർഎസ്എസ് പ്രവർത്തകരായ ഉപ്പള പ്രതാപ് നഗറിലെ അശ്വിത് എന്ന അച്ചു (28), ഐല മൈതാനിയിലെ കാർത്തിക് (27) എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പ്രതികളുടെ നേതൃത്വത്തിൽ നടത്തുന്ന അനധികൃത മദ്യ വില്‍പ്പന എതിർത്ത് കൊല്ലപ്പെട്ട സിദ്ദിഖിന്റെ നേതൃത്വത്തിൽ പലതവണ പരാതി നൽകിയിരുന്നത്രെ. ഇതിലുള്ള പകയായിരിക്കാം കൊലയിൽ കലാശിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയും, കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.

കാസറഗോഡ് പൊലീസ് ചീഫ് എ ശ്രീനിവാസ്, കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരൻ, സി.ഐമാരായ സിബി തോമസ്, പ്രേംസദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സുരക്ഷയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്.

കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിൽ കോസ്റ്റൽ സി.ഐ സിബി തോമസിനാണ് അന്വേഷണ ചുമതല. കുമ്പള സി ഐ പ്രേംസദനുള്‍പെടെ രണ്ട് സി ഐമാരടക്കം 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍  ദ്രുതകര്‍മ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഗൾഫിലായിരുന്ന അബൂബക്കർ സിദ്ദീക്ക് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്Also Read:- സിദ്ദീഖ് വധം; കുമ്പളയിലും ഉപ്പളയിലും ഹർത്താലനുകൂലികൾ കടകളടപ്പിച്ചു; ബന്തിയോട് ബസിന് നേരെ കല്ലേറ് ഡ്രൈവർക്ക് പരിക്ക്

സിപിഎം പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർക്കെതിരെ കേസ്,  പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു

കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകൻ; മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഹർത്താൽ

 ഉപ്പളയിൽ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

siddik, murder, case, knife, found, 2in, custody,