ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു


അമേരിക്ക: ഓഗസ്റ്റ് 27.2018. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

ജാക്‌സോണ്‍ വില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ വീഡിയോ ഗെയിം ടൂര്‍ണമെന്റ് നടന്ക്കുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യ ഷോട്ടുകൾ കേട്ടപ്പോൾ വീഡിയോ ഗെയിം പെട്ടെന്നുതന്നെ അവസാനിപ്പിച്ചു. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍ വില്ലി പോലീസ് പറഞ്ഞു.

വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അക്രമിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

news, World, America, Shooting, Death, Injured, Video game, shooting in florida, 3 dies.