സീതാംഗോളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് സാരമായി പരിക്കേറ്റു


സീതാംഗോളി: ഓഗസ്റ്റ് 23.2018. സീതാംഗോളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഒളയത്തടുക്കയിലെ ഹസനാണ്  (50)  അപകടത്തിൽ പെട്ട് പരിക്കേറ്റത്. മായിപ്പാടി - സീതാംഗോളി  പാതയിൽ എച് എ എൽ കമ്പനിക്കു മുമ്പിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.

അപകടസ്ഥലത്തെത്തിയ കാസർകോട് കോസ്റ്റൽ സി ഐ സി ബി തോമസ് പൊലീസ് വാഹനത്തിൽ ഇയാളെ കുമ്പളയിലെ ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയി.

Seethangoli, Kerala, news, transit-ad, Injured, Scooter accident in Seethangoli.