പ്രമുഖ പണ്ഡിതന്‍ സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു


കോഴിക്കോട്: ഓഗസ്റ്റ് 14.2018. പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പാള്‍, വാഫി സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തേ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ അംഗവുമായിരുന്നു.

വെല്ലൂര്‍ അല്‍ബാഖിയാതുസ്സ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദവും ഹൈദരാബാദ് നിസാമിയ്യ സര്‍വകലാശാലയില്‍നിന്ന് നിസാമി ബിരുദവും നേടി. നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: വി.പി മുഹമ്മദ് ഇഖ്ബാല്‍, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഹൈറുന്നീസ, സുമയ്യ, റാഹില, മുഹ്‌സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി (കൂനൂള്‍മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്‍ (കുറ്റിക്കാട്ടൂര്‍), ഹാഫിള് വാഫി (കൊടുവള്ളി), മെഹബൂബ, ഷംന.

മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍.

Sayed Muhammad Nizami passes away, Kozhikkod, Kerala, news, Sayed Muhammad Nizami.