മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുംന്യൂഡല്‍ഹി: ഓഗസ്റ്റ് 28.2018. മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും. കേരളത്തെ തിരികെ കൊണ്ടുവരുന്നതിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അതിനു പുറമെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും നൽകുമെന്ന് മന്‍മോഹന്‍ സിംഗ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും മികച്ച പിന്തുണയാണ് സാലറി ചലഞ്ചിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചിന് തുടക്കമിട്ടത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് പകരം പുതിയൊരു കേരളം സൃഷ്ടിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. നിരവധി പേരാണ് സാലറി ചലഞ്ചിന് യോജിപ്പ് നൽകിക്കൊണ്ട് രംഗത്തുവന്നത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന് അറിയിച്ചുകൊണ്ട് പലരും രംഗത്തുവന്നിട്ടുണ്ട്.

എല്ലാവരും ഇപ്രകാരം ചെയ്താല്‍ പ്രളയക്കെടുതിയില്‍ തകർന്ന കേരളത്തെ പുനർ നിർമിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

news, ദേശീയം, New Delhi, Pinarayi Vijayan, Manmohan Singh, Salary challenge; Manmohan Singh will donate one month salary to CM's disaster relief fund.