സജിത് ബാബു കാസറഗോഡ് ജില്ലാ കളക്ടർ


കാസര്‍കോട്: ഓഗസ്റ്റ് 14.2018. കാസര്‍കോട് ജില്ലാ കലക്ടറായി ഡോ. സജിത്ത് ബാബു ദാമോദരനെ (ഐ.എ.എസ്) നിയമിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.  സ്കിൽ ഡെവലപ്മെന്റ്  പ്രോഗ്രാം അസാപ്പിന്റെ സി.ഇ.ഒ ആയി പ്രർത്തിക്കുകയായിരുന്നു. ജില്ലാ കലക്ടറായിരുന്ന കെ ജീവന്‍ ബാബു സ്വന്തം ജില്ലയായ ഇടുക്കിയിലേക്ക് സ്ഥലംമാറി പോയതിന് ശേഷം ഒരുമാസത്തിലധികമായി എ.ഡി.എമ്മായിരുന്നു കലക്‌റുടെ ചുമതല വഹിച്ചിരുന്നത്.

നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ആയിരുന്നു ഡോ. സജിത്ത് ബാബു. ഡെപ്യൂട്ടി കലക്ടര്‍, കേരള അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം സ്വദേശിയാണ്.

Kasaragod, Kerala, news, District collector, Sajith Babu District Collector of Kasaragod?.