ഏഷ്യന്‍ ഗെയിംസ്; ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൈന നേവാളിന് വെങ്കലം


ജക്കാര്‍ത്ത: ഓഗസ്റ്റ് 27.2018. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച ചൈനീസ് തായ്പേയ് യുടെ ലോക ഒന്നാം നമ്പർ താരം തായ് സു ഇംഗിനെതിരെ സെമിഫൈനലില്‍ തോറ്റതോടെയാണ് സൈനയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. 21-17, 21-14 സ്കോറിനാണ് തായ് സു ഇംഗ് സൈനയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തായ് സു ഇംഗ് മുന്നിട്ടുനിന്നിരുന്നു. ആദ്യ ഗെയിമില്‍ 14-15 എന്ന നിലയില്‍ പൊരുതി നിന്ന സൈന പക്ഷേ 21-17ന് കീഴടങ്ങുകയായിരുന്നു. രണ്ടാം ഗെയിമിന്റെ 14-17 എന്ന സ്‌കോര്‍ നിലയിലാണ് തനിക്ക് കളി കൈവിട്ടത്-സൈന കളിക്ക് ശേഷം പറഞ്ഞു .

രണ്ടാം സെമിഫൈനലില്‍ പി.വി സിന്ധു ജപ്പാന്റെ അകാനെ യമാഗുചിക്കെതിരെ മത്സരിക്കുന്നുണ്ട്.

World, news, sports, Saina Nehwal, Bronze, Asian games, Saina Nehwal wins Bronze in Badminton.