കാഞ്ഞങ്ങാട് വന്‍ മോഷണം; 130 പവനും 35000 രൂപയും കവര്‍ന്നു


കാഞ്ഞങ്ങാട്: ഓഗസ്റ്റ് 13.2018. കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ വന്‍ മോഷണം. 130 പവനും 35000 രൂപയും കവര്‍ന്നു. കുശാല്‍ നഗര്‍ പോളിടെക്‌നിക്കിന്നു പടിഞ്ഞാറുവശത്തെ സലീം. എം. പിയുടെ വീട്ടിലാണ് മോഷണം നടന്നത്. സലീമും കുടുംബവും ശനിയാഴ്ച 11 മണിക്ക് തൈക്കടപ്പുറത്തുളള ബന്ധുവീട്ടില്‍ പോയി ഞായാറാഴ്ച നാലു മണിക്കു തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്വര്‍ണ്ണം വെച്ചിരുന്ന ലോക്കര്‍ തകര്‍ത്ത നിലയിലാണ് 130 പവന്‍ സ്വര്‍ണ്ണും മുപ്പത്തി അഞ്ചായിരം രൂപയും മോഷണം പോയതായി ഹോസ്ദുര്‍ഗ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

മോഷണം നടന്ന വീട് പോലിസെത്തി സീല്‍ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധിക്കും.

Robbery in Kanhangad, Kerala, News, Robbery, Cash, Police, Complaint.