ഉപ്പള കൈക്കമ്പയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച; പത്ത് പവൻ സ്വർണ്ണവും പണവും കവർന്നു


ഉപ്പള: ഓഗസ്റ്റ് 13.2018. ഉപ്പള കൈക്കമ്പയിൽ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് കവർച്ച. പത്ത് പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് കവർച്ച ചെയ്തത്. കൈക്കമ്പയിലുള്ള മാരുതി ഷോ റൂമിന് പിറകുവശം വാടകയ്ക്ക് താമസിക്കുന്ന ഉസ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ട് ദിവസം മുമ്പ് വീട് അടച്ചിട്ടു മംഗളൂരുവിൽ ആശുപത്രിയിൽ പോയതായിരുന്നു ഉസ്മാനും കുടുംബവും. തിങ്കളാഴ്‌ച വൈകുന്നേരം വീട്ടിലെത്തി പൂട്ട് തുറന്നപ്പോൾ വീട്ടിനകത്ത് വെള്ളം കയറിയ നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ ഓടിളക്കിയത് ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ച് നോക്കിയപ്പോൾ അലമാര കുത്തിത്തുറന്ന് വലിച്ചിട്ട നിലയിലായിരുന്നു.

മഴക്കാലമായതോടെ പൂട്ടിയിട്ട വീട് നോക്കി കവർച്ച നടക്കുന്നത് പതിവായിട്ടുണ്ട്. വിരലടയാള വിദഗ്ധരെ കൊണ്ട് വന്ന് കൊള്ളക്കാരെ കണ്ടെത്താൻ  മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Uppala, Kerala, news, Robbery, Gold, Cash, Police, Investigation, Robbery in house.