സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡ് അപകടാവസ്ഥയിൽ


കുമ്പള ആഗസ്റ്റ് 01-2018 • കുമ്പള ഹൈ സ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ്, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകാൻ ആളുകൾ ഉപയോഗിക്കുന്ന കുമ്പളയിലെ പ്രധാന പാതയായ ബദിയടുക്ക റോഡിൽനിന്നും കുമ്പള സ്കൂളിലേക്ക് പോവുന്ന റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ്കിടക്കുന്നത്. വിദ്യാർത്ഥികളടക്കം കടന്ന് പോകുന്ന 50 മീറ്റർ മാത്രം വരുന്ന ഈ പാതയിൽ കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ഈ സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശമായതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് സാങ്കേതിക തടസ്സമുണ്ടെന്ന് വാർഡ് മെമ്പർ രമേശ് ഭട്ട് കുമ്പള വാർത്തയോട് പറഞ്ഞു. എന്നാൽ ഭാവിയിൽ കെട്ടിടം വിപുലീകരിക്കുന്നതിന് അനുമതിക്ക് തടസ്സമില്ലെങ്കിൽ പ്രസ്തുത റോഡ് വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് സ്വകാര്യ വ്യക്തിയും പയുന്നു. സാങ്കേതിക പ്രശ്നങ്ങൾ തീർത്ത് ഉടൻ റോഡ് നാന്നാക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
road-issue-kumbla