കൊടിയമ്മയിൽ ചെർക്കളം അബ്ദുല്ല, അബൂബക്കർ ഹാജി അനുസ്മരണം നടത്തികുമ്പള: ഓഗസ്റ്റ് 28.2018. മുസ് ലിം ലീഗ് കൊടിയമ്മ സംയുക്ത ശാഖയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുള്ള, അബൂബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. കൊടിയമ്മ ജമാഅത്ത് ഖത്വീബ് മഹമൂദ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ് ലിം ലീഗ് മണ്ഡലം ജന: സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐ.കെ.അബ്ദുല്ല കുഞ്ഞി അധ്യക്ഷനായി.

പ്രഗൽഭ പ്രഭാഷകൻ ഹാഷിം അരിയിൽ ചെർക്കളം അബ്ദുല്ല അനുസ്മരണവും അബ്ദുൽ കാദർ വിൽ റോഡി അബൂബക്കർ ഹാജി അനുസ്മരണ പ്രഭാഷണവും നടത്തി.  മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ കാദർ, മുസ് ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ.കെ.ആരിഫ്, മുസ് ലിം ലീഗ്  കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സക്കീർ അഹമ്മദ്, ജന: സെക്രട്ടറി അഷ്റഫ് കൊടിയമ്മ, ട്രഷറർ ടി.എം. ഷുഹൈബ്, ബി.എൻ. മുഹമ്മദലി, കെ.വി. യൂസഫ്, അഹമ്മദ് കുഞ്ഞി ഗുദ്ർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, എം.പി. ഖാലിദ്, സെയ്യിദ് യഹ്യാ തങ്ങൾ ആരിക്കാടി, കെ.മമ്മാലി, മൊയ്തീൻ കുട്ടി യൂസുഫ്, അബ്ബാസ് അലി കെ, അബൂബക്കർ ഹാജി കോഹിനൂർ, മൂസാ ഹാജി എം. എച്ച്, അബ്ദുൽ കാദർ പി.ബി,  അബ്ദുൽ കാദർ ചൂരിത്തടുക്ക, അബ്ദുല്ല ഇച്ചിലംപാടി,  മുഹമ്മദ് കുഞ്ഞി ആരിക്കാടി, ഉദയ അബ്ദുൽ റഹിമാൻ, ബി.കെ.അബ്ദുല്ല ഹാജി, സാദിഖ് പൂക്കാര, മുഹമ്മദ് ഉളുവാർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഇബ്രാഹിം ചിർത്തോടി, മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി, ജലീൽ പള്ളത്തിമാർ, നൗഫൽ കൊടിയമ്മ, മുഹമ്മദ് മഡുവം, കലന്തർ തോട്ടും കര, ജംഷാദ് തോട്ടം, സഹൽ ഊജാർ, ഫർഷീദ് പൂക്കട്ട പ്രസംഗിച്ചു. ജന. സെക്രട്ടറി അബ്ബാസ് കൊടിയമ്മ സ്വാഗതവും ഐ. മുഹമ്മദ് റഫീഖ്  നന്ദിയും പറഞ്ഞു.

Remembrance of Cherkkalam Abdulla conducted, Kumbla, Kasaragod, Kerala, news, jhl builders ad.