ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തി തകർന്ന് വീണ് അപകടം; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തുകൊച്ചി: ഓഗസ്റ്റ് 20.2018. കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തിയിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണം ആറായി. വ്യാഴാഴ്ച രാത്രി പറവൂര്‍ കുത്തിയത്തോടാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് വീണത്. പറവൂര്‍ പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്.

ഇതില്‍ ആറ് പേര്‍ അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടാവശിഷ്ടത്തില്‍ നിന്നും രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ദുരിതാശ്വാസ കേന്ദ്രം. വെള്ളക്കെട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി.

ആളുകള്‍ കൈകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് കൂടുതല്‍ അപകടത്തിന് കാരണമാകുന്നതിനാല്‍ വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ജെസിബി അടക്കമുള്ളവ എത്തിയാണ് കെട്ടിടാവശിഷ്ടം നീക്കം ചെയ്ത് ബാക്കി മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.

Kochi, Kerala, news, Wall collapsed, Death, Dead body found, Relief camp's wall collapsed; 4 more dead body found.