റിസർവ് ബാങ്ക് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി 95 ശതമാനം കുറച്ചു; പിൻവലിച്ചേക്കുമെന്ന് ആശങ്കന്യൂഡല്‍ഹി: ഓഗസ്റ്റ് 29.2018. റിസര്‍വ് ബാങ്ക് വിപണിയില്‍നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമോ? 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ട്‌ ആകെ അച്ചടിച്ചത് 15.1 കോടി എണ്ണം മാത്രം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനത്തോളം കുറവാണിത്.

നോട്ട് അസാധുവാക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 350 കോടി 2000 രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചത്. 
അതേസമയം, 500ന്റെ കറന്‍സി നോട്ടുകളുടെ എണ്ണം കൂടുതല്‍ അച്ചടിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 9,693 മില്യണ്‍ നോട്ടുകളാണ് വിതരണത്തിനെത്തിച്ചത്. 

ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

RBI reduced print of 2000 rupees note , New Delhi, Print, Reduced, RBI, news, ദേശീയം, .