ഈപോസ് നോക്കുകുത്തി . റേഷൻ വിതരണം മുടങ്ങി. സെർവർ തകരാറാവുന്നത് പതിവാകുന്നു

കുമ്പള kumblavartha 9  aug 2018 :  റേഷൻ സർവർ ഇടയ്ക്കിടെ തകരാറിലാകുന്നു. ബുധനാഴ്ച  രാവിലെ മുതൽ ഉച്ചവരെ പൂർണമായും തുടർന്നു ഭാഗികമായും മുടങ്ങി. ഉപഭോക്താക്കൾ വലഞ്ഞു. ജില്ലയിലും സംസ്ഥാനത്തൊട്ടുക്കും മുടങ്ങിയത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല.റേഷൻകടയിൽ കാത്തുനിന്നു മടുത്ത പലരും തിരിച്ചുപോയി.
ഞായറാഴ്ച അവധിയും തിങ്കളാഴ്ച മഞ്ചേശ്വരം താലൂക്കിൽ ഹർത്താലും ചൊവ്വാഴ്ച  മോട്ടോർ വാഹന പണിമുടക്കും കഴിഞ്ഞ് റേഷൻകടയിലേക്കു കൂടുതൽ ആൾക്കാരെത്തി. സാധനങ്ങൾ ലഭിക്കാതെ പലരും തിരിച്ചുപോയി. മിക്ക ദിവസങ്ങളിലും സർവർ മുടങ്ങുന്നതു പതിവായി. പലരും റേഷൻകടയിൽ ക്ഷുഭിതരാകുന്നു. ഓണം ബക്രീദ് അടക്കം വരാനിരിക്കെ സർവർ തകരാർ റേഷൻ സാധനങ്ങളുടെ വിതരണത്തെ സാരമായി ബാധിക്കും.
ration-epos-server-failure