റേഷൻ കാർഡ് ഓൺലൈൻ അപേക്ഷ തുടങ്ങി; തിരുത്തലുകൾക്ക് കാസർകോട്ടുകാർ കന്നട ടൈപ്പിംഗ് പഠിക്കണംകാസർകോട്: ഓഗസ്റ്റ് 30.2018. ഏറെ കാത്തിരിപ്പിന് ശേഷം റേഷൻ കാർഡ് സംബന്ധമായ കാര്യങ്ങൾക്ക് ഓൺലൈൻ അപേക്ഷ തുടങ്ങി. അക്ഷയ കേന്ദ്രങ്ങൾ  അടക്കമുള്ള സർവ്വീസ് കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
പുതിയ റേഷൻ കാർഡ് തിരുത്തലുകൾ, പുതിയ അംഗങ്ങളെ ചേർക്കൽ, നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഓൺലൈൻ അപേക്ഷ നൽകാം. ആവശ്യമായ രേഖകൾ സ്കാൻ ചെയ്യണം.

റേഷൻ കാർഡിലെ തിരുത്തലുകൾക്കാണ് ഏറെ പ്രയാസം. കാസർകോട്ടെ റേഷൻ കാർഡുകൾ മലയാളം, കന്നട ഭാഷകളിൽ പ്രിന്റ് ചെയ്തവയാണ്. തിരുത്തലുകൾ വരുത്തുമ്പോൾ കന്നടയിലും ടൈപ്പ് ചെയ്യേണ്ടി വരുന്നു. പലർക്കും കന്നട ടൈപ്പ് അറിയുന്നില്ല. ഇതു മൂലം തിരുത്തലുകൾക്കുള്ള ഓൺലൈൻ അപേക്ഷ പൂർണ്ണമാക്കാൻ കഴിയുന്നില്ല. കന്നട ഭാഷ ടൈപ്പിംഗ് അറിയുന്ന കേന്ദ്രങ്ങളിൽ നിന്നു മാത്രമെ ഇത്തരം അപേക്ഷ നൽകാൻ സാധിക്കുന്നുള്ളൂ.

മൊഗ്രാൽ പുത്തൂർ കുന്നിൽ സി.എച്ച്. സ്മാരക വായന ശാലയിൽ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ചൗക്കി അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡ് അപ്ഡേഷൻ, പാൻ കാർഡ്, ഡിജിറ്റൽ ലോക്കർ, പാസ്പോർട്ട്, നോർക്ക രജിസ്ട്രേഷൻ, ജനന-മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്കായി നൂറിലേറെ പേരാണ് എത്തിയത്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെയും കിടപ്പിലായ രോഗികളുടെയും ആധാർ രജിസ്ട്രേഷൻ നടത്തി.

പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. എം.എ.നജീബ്,  കെ.ബി.അഷ്റഫ്, സി.എച്ച്. റഷീദ്, കെ ബി.ഷെരീഫ്, ഹനീഫ് മൂപ്പ, പുഷ്പ, ബി.ഐ. സിദ്ധീക്ക്, ഷെരീഫ് ബള്ളൂർ, താഹിർ, ബി.ഐ സുലൈമാൻ, ലത്തീഫ് , സിദ്ധീക്ക് കൊക്കടം, ലത്തീഫ് അത്തു, ഷഹ്ബാസ് മൂപ്പ, ഇർഷാദ് വലിയ വളപ്പ്, ഷാഫി ബഹ്റൈൻ, ഫൈസൽ, ഇർഫാൻ, അസീർ, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Kasaragod, Kerala, news, GoldKing-ad, Ration card, Kannada typing, Online, Akshaya centers, Ration card online application started; Need of Kannada typing for correction.