കാസറഗോഡ് ജില്ലയിലെ നോർക്ക ഓഫീസ് ദിവസവും തുറന്നുപ്രവർത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം : ഖത്തർ കെഎംസിസിദോഹ: ഓഗസ്റ്റ് 11.2018. പ്രവാസികൾ ഏറ്റവും കൂടുതലുള്ള  ജില്ലകളിലൊന്നായ കാസറഗോഡ് ജില്ലയിൽ  ആവശ്യത്തിന്  ജീവനക്കാരില്ലാത്തതു കാരണം പ്രവാസികൾക്കായി  നിരവധി  സേവനങ്ങൾ  ലഭ്യമാണെങ്കിലും പ്രവർത്തനം ആഴ്ചയിൽ  രണ്ടു ദിവസമായി ചുരുങ്ങിയത്  ജില്ലയിലെ  ലക്ഷകണക്കിന്  പ്രവാസികൾക്കു ഇതിന്റെ സേവനം ലഭിക്കാതെ  പോവുന്നു .

 കാസറഗോഡ്  ജില്ലയിലെ  നോർക്കാ  ഓഫീസ്  എല്ലാദിവസവും  തുറന്നു പ്രവർത്തിക്കാനുള്ള  നടപടികൾ സ്വീകരിക്കണമെന്ന്  ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . ഇതു സംബന്ധിച്ചു  കാസറഗോഡ്  എം എൽ എ  എൻ എ  നെല്ലിക്കുന്നിനു  നിവേദനം  നൽകും.

പൗര പ്രമുഖനും മുസ്ലിം ലീഗ്  നേതാവുമായ  വൈ എം അബ്ദുല്ലയുടെ നിര്യണത്തിൽ  യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് ബഷീർ മജൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് എരിയാൽ, നവാസ് ആസാദ് നഗർ, സലാം പുത്തൂർ, അക്‌ബർ കടവത്, മാഹിൻ കുന്നിൽ, സിദ്ദിഖ് മൊഗ്രാൽ പുത്തൂർ പ്രസംഗിച്ചു. ട്രെഷറർ അൻവർ കടവത്  നന്ദി പറഞ്ഞു.

Qatar KMCC on Kasaragod Norka office, Gulf, news, kmcc.