പ്രവാസികളുടെ വോട്ടവകാശം ജനാധിപത്യാവകാശം: ഖത്തർ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം


ദോഹ: ഓഗസ്റ്റ് 13.2018. പ്രവാസികളുടെ വോട്ടവകാശം  ഇന്ത്യൻ ജനാധിപത്യത്തിൽ  വിശ്വസിക്കുന്ന ഓരോ പൗരന്റെയും അവകാശമാണെന്നും അതിന്‌ വേണ്ടി ലോകസഭയില്‍ ബില്‍ അവതരിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. അതോടൊപ്പം വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ എല്ലാ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്ന് ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ഖത്തർ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് സാം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ദിഖ് മണിയമ്പാറ, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ഇബ്രാഹിം പെർള, അറബി കുഞ്ഞീ, സിദ്ദിഖ് പേരാൽ കണ്ണൂർ, നാസ്സര്‍ മുട്ടം, റഹീം മുട്ടം, മുഹമ്മദ്‌ മൊഗ്രാൽ, അഷ്റഫ് മണിയമ്പാറ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി മുഹമ്മദ്‌ സ്വാഗതവും ഷുക്കൂര്‍ മണിയമ്പാറ നന്ദിയും പറഞ്ഞു.

Qatar KMCC about voting right of expatriates, Gulf, news, kmcc, Expatriates, Voting right.