'തുളുനാട് താലൂക്ക്' പ്രതിഷേധം ശക്തമാവുന്നു


ഉപ്പള: ഓഗസ്റ്റ് 28.2018. മഞ്ചേശ്വരം താലൂക്ക് പേരുമാറ്റി തുളു നാട് താലൂക്ക് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായി സൂചന.ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിലും, ലാന്റ് റവന്യൂ കമ്മീഷണർക്കും കാസറഗോഡ് കളക്ടറേറ്റിലും പരാതി ലഭിച്ചതായി അറിയുന്നു.അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഇതിനെതിരെ ജനരോഷം ശക്തമാവുകയാണ്.

കേരളത്തിൽ ഭരണഭാഷ മലയാളം ആക്കി ഉത്തരവ് നിലവിലുണ്ടെങ്കിലും മഞ്ചേശ്വരം താലൂക്കിൽ ഇപ്പോഴും 53 സ്‌കൂളുകളിൽ മലയാളം പഠിക്കാൻ സൗകര്യമില്ല. ഇതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഭരണ ഭാഷാ വികസന സമിതി രൂപീകരിച്ചു പ്രവർത്തനം നടത്തിവരികയാണ്.

കേരളത്തിൽ മാതൃ ഭാഷ പഠിക്കാൻ സൗകര്യമില്ലെന്ന കാര്യം അധികാരികളിലെത്തിയതിന്റെ ഫലമായി അതിന് പരിഹാരം കാണാൻ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. അതിനിടയിലാണ് മഞ്ചേശ്വരം താലൂക്കിനെ കേരളത്തിൽ നിന്ന് തന്നെ വേർപെടുത്തുന്ന തരത്തിൽ പേര് മാറ്റാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഭരണ ഭാഷാ വികസന സമിതി.

Uppala, Kasaragod, Kerala, news, Protest, Protest tighten for changing name of Manjeshwaram Talukk.