പിക്കപ്പിൽ നിന്നും റോഡിലേക്ക് വീണ് കിട്ടിയ പാർസൽ കെട്ട് പൊലീസിന് കൈമാറി


കുമ്പള ഓഗസ്റ്റ് 05-2018 • പിക്കപ്പിൽ കൊണ്ടു പോകുകയായിരുന്ന പാർസൽ കെട്ട് റോഡിൽ വീണു. പിന്നാലെ കാറിലെത്തിയ യുവാക്കൾ കെട്ട് പൊലീസിന് കൈമാറി. ഞായറാഴ്ച വൈകുന്നേരം മൊഗ്രാലിലായിരുന്നു സംഭവം. മംഗളൂരു ഭാഗത്തു നിന്നും നിറയെ കെട്ടുകളുമായി കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പിൽ നിന്നാണ് ഒരു പാർസൽ പായ്ക്ക് താഴെ വീണത്. കെട്ട് താഴെ വീഴുന്നത് ശ്രദ്ധയിൽ പെട്ട പിന്നിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഉളുവാർ സ്വദേശികളായ ശമീർ, ഖാലിദ്, സിദ്ദീക്ക് എന്നിവർ ഹോണടിച്ച് പിക്കപ്പ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമം നടത്തിയെങ്കിലും പിക്കപ്പ് വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. മൂവരും ചേർന്ന് പാർസൽ പെട്ടി എടുത്ത് കാറിൽ കയറ്റി കുമ്പള പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

drop, parcel, on, the, road, kumbla, kasaraod, pickup-van-drop-parcel-pack-on-the-road