പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു


തിരുവനന്തപുരം: ഓഗസ്റ്റ് 28.2018. സംസ്ഥാനം പ്രളയദുരിതത്തിൽ കരകയറിക്കൊണ്ടിരിക്കെ  ഇന്ധന വില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 15 പൈസ വര്‍ധിച്ച് 81.37 രൂപയായി. ഡീസലിന് 16 പൈസ വര്‍ധിച്ച് 74.64 രൂപയിലെത്തി. കോഴിക്കോട് പെട്രോളിന് 14 പൈസ കൂടി 80.28 രൂപയും ഡീസലിന് 16 പൈസ വര്‍ധിച്ച് 73.65 രൂപയുമായി. എറണാകുളത്ത് പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 80.06 രൂപയും 73.41 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം, ഡീസല്‍ ക്ഷാമം മൂലം തൃശൂര്‍ ജില്ലയില്‍ മാള, കൊടുങ്ങല്ലൂര്‍, ചാലക്കുടി ഡിപ്പോകളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി ബസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് ഉയർന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹി, കോൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 13 പൈസ വീതമാണ് ഉയർന്നത്.

Kerala, news, Petrol, Price, Hike, Petrol, Diesel price hikes.