മഹാത്മ കോളേജിൽ പെഹ്ചാൻ 2018- സംഘടിപ്പിച്ചു


കുമ്പള:  ഓഗസ്റ്റ് 08-2018 • കുമ്പള മഹാത്മാ കോളേജിൽ ബിരുദ വിദ്യാർഥി സംഗമം - പെഹ്‌ ചാൻ 2018- സംഘടിപ്പിച്ചു. . പ്രിൻസിപ്പാൾ കെ. എം. എ സത്താർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥി റാഷിദ് സുൽത്താൻ സ്വാഗതം പറഞ്ഞു. 
പരിപാടിയുടെ ഭാഗമായി നവാഗതരായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ അനിത, പൃഥ്വിരാജ്, ജലീൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
2018-19 വർഷത്തിലെ വിവിധ അസോസിയേഷനുകളുടെ പ്രഖ്യാപനവും പരിപാടിയോടനുബന്ധിച്ച് നടത്തി.
ആർട്സ് അസോസിയേഷൻ കോ ഓർഡിനേറ്റർമാരായി മൂന്നാം വർഷ ബി.കോമിലെ റംഷാദ് , മുഹമ്മദ് താഹ എന്നിവരെയും, കരിയർ ആൻറ് ഇംഗ്ലീഷ് അസോസിയേഷൻ കോഓഡിനേറ്റർമാരായി മൂന്നാം വർഷ ബി കോമിലെ റാഷിദ് സുൽത്താൻ, രണ്ടാം വർഷ ബികോമിലെ മുഹമ്മദ് അഫ്നാൻ എന്നിവരെയും ഗേൾസ് അസോസിയേഷൻ കോഓർഡിനേറ്റർമാരായി മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനി ശംഷീബ, മൂന്നാം വർഷ ബി.എ വിദ്യാർത്ഥിനി സറീന, രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജുമാന എന്നിവരെ തെരെഞ്ഞെടുത്തു.
അധ്യാപകരായ ഇസ്മായിൽ ആരിക്കാടി , അനിത ടീച്ചർ, പൃഥ്വീരാജ് , സജ്ന ജലീൽ എന്നിവർ ആശംസകളർപ്പിച്ചു.