കെ എം സി സി നേതാവിന്‍റെ പി എം എസ് ബസുകളുടെ അഞ്ചു ദിവസത്തെ വരവ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്


ബദിയടുക്ക: ഓഗസ്റ്റ് 17.2018. പ്രളയക്കെടുതിയില്‍ കേരളം തരിച്ച് നില്‍ക്കുമ്പോള്‍ തന്‍റെ ഉടമസ്ഥതയിലുള്ള ബസ്സുകളുടെ അഞ്ച് ദിവസത്തെ വരവ് തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വെച്ച് കെ എം സി സി നേതാവ്. ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്‍റും വ്യവസായ പ്രമുഖനുമായ മുഹമ്മദ് പിലാങ്കട്ട തന്‍റെ ഉടമസ്ഥതയിലുള്ള പി എം എസ് ബസ്സുകളുടെ വെള്ളിയാഴ്ച്ച മുതലുള്ള അഞ്ച് ദിവത്തെ വരുമാനം മുഴുവനും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്.

2007 ല്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ദുബൈ കെ എം സി സി നാല് വീടുകള്‍ പണിത് പാവങ്ങള്‍ക്ക് നല്‍കിയും സഹ പ്രവര്‍ത്തകരായ അഷ്റഫ് കുക്കംകുടല്‍, എം എസ് ഹമീദ്, മുഹമ്മദ് പിലാങ്കട്ട എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് സര്‍വീസ് നാടിന് സമര്‍പ്പിച്ചും തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കെ എം സി സി വഴി നേതൃത്വം നല്‍കാന്‍ അദ്ധേഹത്തിന് സാധിച്ചിട്ടുണ്ട്.

കാസറഗോഡ് പോലീസ് സുപ്രണ്ട് ഡോ. ശ്രിനിവാസന്‍ യാത്ര ഫ്ലാഗ് ഓണ്‍ ചെയ്തു. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ രാജീവന്‍, ജഗന്നാഥ ഷെട്ടി, അവിനാശ് റൈ,  അന്‍വര്‍ ഓസോണ്‍,  ബദ്രുദ്ധീന്‍ താസിം, മുനീര്‍ ചെടേക്കാല്‍. തിരുപതി ഭട്ട്, ഹാരിസ് ബി എ, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ ഫ്രി, അബ്ദുല്ല കുഞ്ഞി കുര്‍ള, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ചന്ദ്രന്‍ പൊയ്യക്കണ്ടം, ഖാലിദ് പിലാങ്കട്ട, ലത്തീഫ് മാര്‍പ്പനട്ക്ക, ജീവന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ബസ് ജീവനക്കാരും മറ്റു തൊഴിലാളികളും സംബന്ധിച്ചു.Badiyadukka, Kerala, news, transit-ad, Relief fund, Pee yem yes bus decided to give 5 day collection for relief fund .