കുമ്പള എക്സൈസും പോലീസും സംയുക്ത ഓപ്പറേഷനിലൂടെ പാൻ മസാല പിടികൂടിബന്തിയോട്: ഓഗസ്റ്റ് 21.2018. ബന്തിയോട് പച്ചമ്പളയിലെ മലബാർ ട്രേഡേഴ്‌സ് എന്ന കടയിൽ നിന്ന് വിൽപനക്ക് വെച്ച പാൻ മസാല പാക്കറ്റുകൾ പിടികൂടി.  അമിത വിലയ്ക്ക് വിൽപന നടത്താൻ വെച്ച നാലായിരത്തോളം വരുന്ന പാൻ മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. രഹസ്യമായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു പിടിച്ചെടുത്ത സാധനങ്ങൾ. സ്ഥാപന ഉടമ ബദറുദ്ദീനെ അറസ്റ്റ് ചെയ്തു.

കുമ്പള എസ്.ഐ. ടി.വി. അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേമൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ് എന്നിവരും എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡി. ശശി, സിവിൽ എക്സൈസ് ഓഫിസർമാരായ സിജിൻ കുര്യൻ, ലിജു, സുധീഷ്, ശരത്ത്, മൈക്കിൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Bandiyod, Kerala, news, royal-fur-ad, Excise, Seized, Pan masala, Arrest, Panmasala packets seized .