ഓണം അവധി വെള്ളിയാഴ്ച മുതൽ 29 വരെ


തിരുവനന്തപുരം: ഓഗസ്റ്റ് 16.2018. ഈ വർഷത്തെ ഓണാവധി പുനക്രമീകരിച്ച് കൊണ്ട് സർക്കാർ ഉത്തരവായി. വെള്ളിയാഴ്ച മുതൽ ആഗസ്ത് 29 വരെയാണ് വിദ്യാലയങ്ങൾക്ക് പൊതു അവധി നൽകിയിട്ടുള്ളത്.

സംസ്ഥാനം പ്രളയക്കെടുതികൾ അനുഭവിക്കുന്നതിനാൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും വേണ്ടിയുള്ള സൗകര്യങ്ങളും ദുരിതബാധിതരുടെ നിലവിലെ അസൗകലങ്ങളും പരിഗണിച്ചു കൊണ്ടാണ് അവധി മൂന്നു ദിവസം നേരത്തെയാക്കിയത്.

പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യത്തിന് പ്രവൃത്തി ദിവസങ്ങൾ ലഭ്യമാകാത്തതിനെത്തുടർന്ന് ഈ മാസം 31 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പാദ വാർഷിക പരീക്ഷകൾ നേരത്തെത്തന്നെ നീട്ടിവച്ചിരുന്നു. അവധി പുനക്രമീകരണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനം നൽകും.

Kerala, news, Thiruvananthapuram, Onam vacation, Onam vacation till 29th