ഓണപ്പരീക്ഷ മാറ്റിവെച്ചു


തിരുവനന്തപുരം: ഓഗസ്റ്റ് 15.2018. നിര്‍ത്താതെ പെയ്യുന്ന മഴയും, സ്‌കൂളുകളില്‍ പലതും ദുരിതാശ്വാസ ക്യാംപ് ആയി പ്രവര്‍ത്തിക്കുന്നതും ചെയ്യുന്നതിനാൽ ഓഗസ്റ്റ് 31 ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഒന്നു മുതല്‍ പത്ത് വരെ ഉള്ള ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുമെന്ന് കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് അറിയിച്ചു.

Kerala, news, Thiruvananthapuram, Education, School, Exam, Heavy rain, Onam exam postponed.