പെർവാഡ് ട്രാൻസ്ഫോർമറിൽ നിന്നും ഓയിൽ മോഷണം വീണ്ടുംകുമ്പള ഓഗസ്റ്റ് 09.2018 •  കെ എസ് ഇ ബി കുമ്പള സെക്ഷൻ  ഓഫീസിന് കീഴിൽ പെർവാഡ് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്നും ഓയിൽ മോഷണം വീണ്ടും. വ്യാഴാഴ്ച പുലർച്ചെയാണ് ട്രാൻസ്ഫോർമറിൽ നിന്നും  ഓയിൽ ചോർത്തിക്കൊണ്ടുപോയത്.

        ഇതേ ട്രാൻസ്ഫോർമറിൽ നിന്ന് ഇതിന് മുമ്പ്  രണ്ടു തവണ ഓയിൽ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയിരുന്നു. കഴിഞ്ഞ മെയ് 25 ന് പുലർച്ചെയാണ് ഈ ട്രാൻസ്ഫോർമറിൽ നിന്നും രണ്ടാമത്തെ ഓയിൽ മോഷണം.  കെ എസ് ഇ ബി  കുമ്പള സെക്ഷൻ അസി. എഞ്ചിനീയറുടെ പരാതിയിൽ പൊലീസ് കേസെടുത്ത്  അന്വേഷിച്ച് വരുന്നതിനിടെയാണ് വീണ്ടും മോഷണം നടത്തിയത്.

അർദ്ധരാത്രിക്ക്  ശേഷം വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തതിന് ശേഷം മോഷണം നടത്തുന്നതാണ് മോഷ്ടാക്കളുടെ രീതി.  220 ലിറ്റർ ഓയിലാണ് നഷ്ടപ്പെട്ടത്. ഇതിന് ഒന്നര ലക്ഷം രൂപ വരെ വില വരുമത്രെ. ഒരേ സംഘമാണ് മൂന്നു പ്രാവശ്യവും ഓയിൽ മോഷ്ടിച്ചത് എന്നാണ് നിഗമനം. പ്രദേശത്ത്  സ്ഥിരമായി  ഉള്ള ആരുടെയെങ്കിലും  ഒത്താശ മോഷണത്തിന്  പിന്നിൽ ഉണ്ടാകുമെന്നും കരുതുന്നു.

Kumbla, news, Transformer, Stolen, Oil, Oil stolen from transformer