ഉപ്പള കൊലപാതകം; പ്രതികളെയും ആസൂത്രകരെയും ഉടൻ അറസ്റ്റ് ചെയ്യണം - എൻ വൈ എൽ

ഉപ്പള ഓഗസ്റ്റ് 06-2018 • കലാപങ്ങൾ സൃഷ്ടിച്ച് ലോകസഭ ഇലക്ഷനിൽ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് യാതൊരു പ്രകോപനമില്ലാതെയുള്ള ഉപ്പള കൊലപാതകമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ശരീഫ് ചെമ്പിരിക്ക പറഞ്ഞു .യാഥാർത്ഥ പ്രതികളോടൊപ്പം ഇതിന് പിന്നിൽ നിന്ന് പ്രവർത്തിച്ച ആസൂത്രകരെയും ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് ശരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു. ബി ജെ പി ദേശീയ നേതാക്കളുടെ ഇടക്കിടെയുടെയുള്ള കേരള സന്ദർശനം വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

siddik, murder, case, myl, uppala, kasaragod, dyfi, uppala, activist, murder,