മസ്ക്കത്തിൽ ചെർക്കളം അബ്ദുല്ല അനുസ്മരണം


മസ്കത്ത് ഓഗസ്റ്റ് 03-2018 • മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ലയുടെ അനുസ്മരണം നടത്തി.

റൂവി ബദറുസ്സമാ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മസ്കത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്‌റഫ് അനുസ്‌മരണ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂർ, ഷംസു സുക്കാണി, മൊയ്‌ദീൻ ഇച്ചിലങ്കോട്, ഇബ്രാഹിം ഹാജി പെരിയപ്പാടി, അബ്ബൂ റോയൽ അബ്ബാസ് ബദ്രിയ നഗർ, സിദ്ദീഖ് കമാൽ, കെ.ടി.മുഹമ്മദ്,അബ്ദുല്ല ശാന്തി, അദ്ദു ഷിറിയ,മൊയ്‌ദീൻ കാണ്ടൽ, ഇബ്രാഹിം ബദ്‌രിയനഗർ. കരീം കുമ്പള. ലത്തീഫ് ബെജ്ജം, അൻഫാൽ ഉപ്പളഗേറ്റ്, റഹീം ബി.എസ്.ടി എന്നിവർ.പ്രസംഗിച്ചു, സലാം ബംബ്രാണ സ്വാഗതവും, കരീം കക്കടം നന്ദിയും പറഞ്ഞു.

muscat, cherkkalam, abdulla, condolence,muscat-cherkkalam-abdulla-condolence