കൊലപാതകങ്ങളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് മഞ്ചേശ്വരത്ത് പിടിയിൽബായാർ: ഓഗസ്റ്റ് 27.2018. കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. അട്ടഗോളിയിലെ നപ്പട്ട റഫീഖ് എന്ന അട്ടഗോളി റഫീഖ്‌(28) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ബായാറിൽ വച്ച് വാഹനം തടഞ്ഞാണ് പൊലീസ് ഇയാളെ  പിടികൂടിയത്. രണ്ട് കൊലപാതകങ്ങൾ  ഉൾപ്പെടെ കേരളത്തിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ  പ്രതിയാണ് റഫീഖ് എന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

Murder case accused held in Manjeshwaram, Kerala, news, royal-fur-ad, Bayar, Accused, Held, Police.