സംസ്ഥാനത്തെ കരകയറ്റാൻ കാരുണ്യപ്രവാഹം തുടരുന്നു


മൊഗ്രാൽ: ഓഗസ്റ്റ് 19.2018. ഒരു ദിവസം കൊണ്ട് വിസ്മയകരമായ പ്രവർത്തനമാണ് മൊഗ്രാൽ റഹ്മത്ത് നഗറിലുള്ള ഇബ്രാഹിം  ബാത്തിഷ മസജിദ് കമ്മറ്റിയും അൽബിർ പ്രീ സകൂൾ മനേജ്മെന്റും അധ്യാപികമാരും രക്ഷിതാക്കളും കാഴ്ചവച്ചത്. പ്രളയക്കെടുതികളിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങളും മറ്റ് വിഭവങ്ങളുമെത്തിക്കാൻ ആഹ്വാനം ചെയ്തപ്പോൾ എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും കർമനിരതരായി. കുഞ്ഞുങ്ങൾ കരുതി വച്ച കൊച്ചു സമ്പാദ്യം മുതൽ വിലപിടിപ്പുള്ള പുതിയ വസ്ത്രങ്ങളും ഭക്ഷണ വസ്തുക്കളുമായി ഒരു മിനി ലോറിക്കുള്ള വസ്തുക്കളാണ് ശേഖരിച്ചത്.

കുമ്പോൾ തങ്ങൾ കുടുംബത്തിൽ നിന്ന് ഒരു പാട് സാധനങ്ങൾ എത്തിക്കുക വഴി നമുക്ക് ഏറെ ഊർജം പകർന്നു. ഇഷാ നിസകാരത്തിന് ശേഷം മഹല്ല് പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങളുടെ നേതൃത്വത്തിൽ ദുആക്ക് ശേഷം വണ്ടി കാസറഗോഡ് ഉദുമയിലുള്ള കളക്ഷൻ സെന്ററിൽ എത്തിച്ച് നൽകി.

ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമാകാൻ, അബലകൾക്ക് ആത്മവിശ്വാസം പകരാൻ, കരുണാർദ്രമായ ഹൃദയങ്ങൾ കാണിച്ച സമാനതകളില്ലാത്ത ഈ ശ്രമം ഒരിക്കലും നമുക്ക് പാഴാവില്ല. അർഹരുടെ കൈകളിലെത്തിയാലേ ഇനി വിശ്രമിക്കാനാകൂ.

ഹെഡ് ലോഡ് വർക്കേഴ്‌സ് സി.ഐ.ടി.യു. സീതാംഗോളി യൂണിറ്റിലെ പ്രവർത്തകർ  പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്  ധന സമാഹാരണം നടത്തി

യുണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പുത്തിഗെയുടെ നേതൃത്വത്തിൽ നടത്തിയ കളക്ഷനിൽ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു.



മൊഗ്രാൽ ദേശീയവേദി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി 

മൊഗ്രാൽ ദേശീയവേദിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങൾ ഐഎംസിസി പ്രസിഡണ്ട് മൂസ ഷെരീഫിന് കൈമാറുന്നു.



ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതർക്ക് സഹായം 

ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂരിലേക്കുള്ള വാഹനം പി.കെ നഗർ ഇഖ്‌വാൻസ് ക്ലബ് പരിസരത്ത് നിന്ന് പുറപ്പെട്ടു.
 റെഡ് ആർമി വാട്സ്ആപ്പ് ഗ്രൂപ്പ് ആരിക്കാടി, നന്മസാധു സഹായനിധി ഷിറിയ, പ്രവാസികളായ ഇഖ്‌വാൻസിന്റെ മെമ്പർമാർ എന്നിവർ ഇതിനു വേണ്ടി സഹായിച്ചു.   



പ്രളയബാധിത പ്രദേശത്തേക്ക് ബംബ്രാണ ഒലീവ് കൂട്ടായ്മയുടെ കൈതാങ്ങ് 

ബംബ്രാണ: കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലേക്ക് ബംബ്രാണ ഒലീവ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് ഭക്ഷണ വിഭവങ്ങൾ ഉൾപ്പടെ അവശ്യ സാധനങ്ങൾ മൂന്ന് വണ്ടികളുമായി പുറപ്പെട്ടു. കായിക രംഗങ്ങളിൽ ജില്ലയിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ നിറസാനിധ്യമായ ഒലീവ് വീട് വീടാന്തരം കയറി ഇറങ്ങിയും കടകളിൽ നിന്നും മറ്റും സമാഹരിച്ച ലക്ഷം രൂപയോളം വിലവരുന്ന വിഭവങ്ങളും പുത്തനുടുപ്പകളും ഇതിൽ ഉൾപ്പെടും.

ക്ലബ്ബ് പ്രസിഡണ്ട് ഷാജഹാൻ നമ്പിടി, മുൻ സെക്രട്ടറി ബിടി മൊയ്തീൻ, സുൽത്താൻ സാബിത്ത്, ഷവാബ് ചപ്പ, ആബിദ് ബംബ്രാണ, ഖാലിദ്, ഇർഫാൻ, മൊയ്തീൻ സാഗ്, ഹനീഫ് പുളളി എന്നിവർ പ്രളയ ബാധിത പ്രദേശത്തേക്ക് പോയിട്ടുണ്ട്. കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫിന്റെ നേതൃത്വത്തിൽ നാട്ടുകാരും ക്ലബ്ബ് അംഗങ്ങളും യാത്രയയപ്പ് നൽകി.



എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് ദുരിതാശ്വാസഫണ്ട് കൈമാറി

ആലൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതർക്കു വേണ്ടി ആലൂർ ശാഖാ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ദുരിതാശ്വാസഫണ്ട് ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ ആലൂർ ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂറിന് കൈമാറി.

ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഷൂദ് മിത്തൽ സ്വാഗതം പറഞ്ഞു. ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ മുഹമ്മദ് കുഞ്ഞി എ ഉദ്ഘാടനം ചെയ്തു.
ശാഖാ ട്രഷറർ ബി.കെ സിദ്ധീഖ്, അബ്ദുൾ ഖാദർ കോളോട്ട്, അസിസ് എം.എ, സഹൽ എ കെ ,ഇർഷാദ് മീത്തൽ, അബ്ദുൾ ഖാദർ എം.എ, ഉബൈദ് ബി.കെ, റഷീദ് തായത്ത് തുടങ്ങിയവർ സംബന്ധിച്ചു.



അംഗടിമുഗർ സർവീസ് സഹകരണ ബാങ്ക് ലക്ഷം രൂപ നൽകി

കുമ്പള: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗടിമുഗർ സർവ്വീസ് സഹകരണ ബാങ്ക് ലക്ഷം രൂപ സംഭാവന ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹസനുൽ ബന്ന സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ജയചന്ദ്രന് തുക കൈമാറി. ബാങ്ക് സെക്രട്ടറി വിട്ടൽ റൈ സന്നിഹിതനായിരുന്നു.


പ്രളയബാധിത പ്രദേശത്തുള്ളവർക്ക് ഒരു കൈതാങ്ങ് എന്ന എം ഡി എ പദ്ധതി പ്രകാരം ഉപ്പള മേഖല കലക്ഷൻ ചെയ്‌ത സാധനങ്ങൾ ഇന്ന് കുമ്പള ജനമൈത്രി പോലിസിന് ഏൽപ്പിച്ചപ്പോൾ


Mogral, Kerala, news, More help flowing for kerala flood victims, skyler-ad, .