അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് അത്യപൂർവ റെക്കോർഡ്


ഓഗസ്റ്റ് 29.2018. ഒരു ടീമിന്റെ ആദ്യ 100 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും കളിക്കുന്ന ഏകതാരം എന്ന നേട്ടം സ്വന്തമാക്കി അഫ്ഗാന്‍ താരം മുഹമ്മദ് നബി. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് മുഹമ്മദ് നബി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 മത്സരം തികച്ചത്.

ഒരു ടീമിന് വേണ്ടി തുടര്‍ച്ചയായി നൂറ് ഏകദിന മത്സരങ്ങള്‍ കളിക്കുന്ന പതിനാലാമത്തെ കളിക്കാരനാണ് മുഹമ്മദ് നബി . ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായി 185 ഏകദിനങ്ങള്‍ കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമത്. ആദ്യ അന്താരാഷ്ട്ര ഏകദിനം മുതല്‍ അഫ്ഗാന്‍ ടീമിലുള്ള നബിക്ക് ഇതുവരെയും ഒരു മത്സരം പോലും നഷ്ടമായിട്ടില്ല. ഏകദിനത്തില്‍ അഫ്ഗാനായി രണ്ടായിരത്തിലധികം റണ്‍സും നൂറിലധികം വിക്കറ്റും മുഹമ്മദ് നബി സ്വന്തമാക്കിയിട്ടുണ്ട്.  അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനു പുറമെ, ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലാണ് മുഹമ്മദ് നബി.

Mohammad Nabi completes 100 ODI appearances along with Afghanistansports, World, news, Cricket, Muhammad Nabi.