സി പി എം ബ്രാഞ്ച് സെക്രട്ടറി റോഡ് വികസനത്തിന് തടസ്സം നിൽക്കുന്നു - യൂത്ത് ലീഗ്


മൊഗ്രാൽ ഓഗസ്റ്റ് 04-2018 • കാലങ്ങളായി പൊട്ടി പൊളിഞ്ഞ് യാത്ര ദുസ്സഹമായ റഹ്മത്ത് നഗർ നടുപ്പളം റോഡ് നാട്ടുകാരുടെയും മുസ്ലിം ലീഗിന്റെയും പരിശ്രമ ഫലമായി കുമ്പള ഗ്രാമ പഞ്ചായത്തും എം എൽ എ യും ഇടപെടുകയും ഹാർബർ എഞ്ചിനിയർ ഡിപ്പാർട്ട്മെന്റിൽ നിന്ന് 24 ലക്ഷം രൂപ അനു വദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തികരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോൺട്രാക്ടർ പ്രവർത്തി ആരംഭിക്കാൻ വേണ്ടി സ്ഥലം സന്ദർശിച്ചപ്പോൾ ഇത് ഞങ്ങളുടെ സ്ഥലമാണെന്നും റോഡ് പ്രവർത്തി ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയും ഹാർബർ എൻജിനിയർ ഡിപ്പാർട്ട്മെന്റിലേക്ക് ബന്ധുവിനെ കൊണ്ട് പരാതി കൊടുപ്പിച്ചിരിക്കുകയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി മുപ്പത് വർഷത്തോളമായി കുമ്പള പഞ്ചായത്ത് ടാർ ചെയ്ത് യാത്ര സൗകര്യമുണ്ടാക്കിയ ഈ റോഡിന് പുതിയ അവകാശവാദവുമായി വരുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ഇത്തരം വികസന വിരോദികളെ തിരിച്ചറിയണമെന്നും മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ മേഖല പ്രസിഡൻറ് നിയാസ് മൊഗ്രാലും ജനറൽ സെക്രട്ടറി ജംഷീർ മൊഗ്രാലും പറഞ്ഞു.

mogral, road, issue, youth, league,