മൊഗ്രാൽ പുത്തൂരിൽ കുടുംബശ്രീയുടെ മഴപ്പൊലിമ


മൊഗ്രാൽ പുത്തൂർ ഓഗസ്റ്റ് 03-2018 • ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ കോട്ടക്കുന്ന് വയലിൽ മഴപ്പൊലിമ 2018 സംഘടിപ്പിച്ചു. എട്ട് ഏക്കറോളം തരിശ് ഭൂമിയിലാണ് കൃഷിയിറക്കിയത്. പുതു തലമുറയ്ക്ക് കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ചളി നിറഞ്ഞ പാടത്ത് ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. കർഷകരടക്കം നിരവധിപേരാണ് പാടത്ത് എത്തിയത്.

വിത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഘോഷയാത്ര ശ്രദ്ധേയമായി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എൽ.എ പരിപാടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ. മുൻജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, വിവിധ തല ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സി.ഡി.എസ്. ചെയർപെർസൺ നജ്മ കാദർ സ്വാഗതം പറഞ്ഞു.
mogral-puthur-kudumbashree