മഴക്കെടുതി : സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം -മൊഗ്രാൽ ദേശീയവേദിമൊഗ്രാൽ: ഓഗസ്റ്റ് 11.2018. ശക്തമായ ഉരുൾപൊട്ടലും മഴക്കെടുതിയും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നരകജീവിതം നയിക്കുന്ന ദുരിതബാധിതരെ പുനരധിവസിക്കുന്നതടക്കമുള്ള സഹായങ്ങൾ  ചെയ്യാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

വിവിധ ജില്ലകളിലായി 22 ഡാമുകൾ ഒന്നിച്ച് തുറക്കേണ്ടിവന്ന സാഹചര്യം സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. പ്രകൃതി ദുരന്തത്തിന്റെയും മഴക്കെടുതിയുടെയും ഭീകരത വെളിവാക്കുന്നതാണിത്. മുപ്പതോളം പേർക്ക് ഇതിനകം ജീവഹാനി സംഭവിച്ചുകഴിഞ്ഞു. അപകടം മറ്റു ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുമായി ദുരന്ത നിവാരണ സേനയെ ഇറക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ ഉടൻ തയ്യാറാവണമെന്നും ദേശീയവേദി ഭാരവാഹികൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Kerala, news, Mogral, alfalah ad, Mogral Deshiya Vedhi, Mogral Deshiya Vedhi on Kerala rain issue.