ബസിൽ കുട്ടിയെ മറന്നു; പൊലീസിലേൽപിച്ച കുട്ടിയെ മാതാവിന് കൈമാറി


കുമ്പള: ഓഗസ്റ്റ് 27.2018. ബസിൽ നാലു വയസുള്ള പെൺകുഞ്ഞിനെ മറന്ന് മാതാവ് ഇറങ്ങിപ്പോയതിനെത്തുടർന്ന് ബസ് ജീവനക്കാർ പൊല്ലാപ്പിലായി. തിങ്കളാഴ്ച രാവിലെ  കുമ്പളയിലാണ്  സംഭവം.

കുമ്പള ജില്ല സഹകരണ ആശുപത്രിയിലുള്ള പിതാവിനെ കാണാൻ എത്തിയ മുഗു സ്വദേശിനിയാണ് കുട്ടിയെ ബസിൽ മറന്നത്. ടൗണിലെത്തിയ ബസിൽ ഏകയായ കുട്ടിയെ ബസ് ജീവനക്കാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ടൗണിലും മറ്റും അന്വേഷിച്ച് ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ കാണാതെ കരയുകയായിരുന്ന മാതാവിനെ കണ്ടെത്തുകയായിരുന്നു.

മാതാവിനെയും കൂട്ടി സ്റ്റേഷനിലെത്തിയ പൊലീസ് കുട്ടിയെ മാതാവിന് കൈമാറുകയും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പാലിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മാതാവും കുഞ്ഞും സന്തോഷത്തോടെ മടങ്ങി.

Kumbla, Kerala, Kasaragod, news, transit-ad, Bus, Child, Police, Parents, Missing child taken away to home.