ബസും കാറും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു


പാലക്കാട്: ഓഗസ്റ്റ് 12.2018. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടില്‍ പ്രിന്‍സ് വില്യംസ്(22) ആണ് മരിച്ചത്. ഒറ്റപ്പാലം പത്തൊന്‍പതാം മൈലിലാണ് അപകടം.

അപകടത്തില്‍ ബസ് യാത്രക്കാരായ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MBBS student dies in accident, Kerala, news, Palakkad, Bus, Car, Death, Accident, Injured.