'മഴപ്പൊലിമ' ജില്ലാതല പരിപാടികൾ സമാപിച്ചു


കുമ്പള: ഓഗസ്റ്റ് 12.2018. കുടുംബശ്രീയുടെ നേതൃത്വത്തിൽ ചേറാണ് ചോറ് എന്ന പ്രമേയത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന തരിശുഭൂമി  കൃഷി 'മഴപ്പൊലിമ ' യുടെ ജില്ലാതല പരിപാടികൾ  ഞായറാഴ്ച കുമ്പളയിൽ സമാപിച്ചു.

 പിബി അബ്ദുൽ റസാഖ് എം എൽ എ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്  എ ജി സി ബഷീർ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എൽ പുണ്ടരികാക്ഷ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി,  മുൻ പ്രസിഡന്റ് എം അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗം താഹിറ യൂസുഫ്, കുമ്പള ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എ കെ ആരിഫ്  ബി എൻ മുഹമ്മദലി, അംഗങ്ങളായ രമേശ്  ഭട്ട്, മു ര ളീ ധ ര യാദവ്,  വി പി  അബ്ദുൽ ഖാദർ  ഹാജി,  ഹരിതസേന പ്രസിഡന്റ് അഡ്വ. ഉദയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി  സത്താർ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.

 ചടങ്ങിൽ കർഷക പ്രമുഖരായ ലക്ഷ്മണ  വൈദ്യർ, ദാമോദരൻ, വിജയലക്ഷ്മി, സുന്ദരി മഡുവ എന്നിവരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നൂറുകണക്കിനാളുകൾ  പങ്കെടുത്ത  വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ആരിക്കാടി ജങ്ഷനിൽ നിന്നും ഘോഷയാത്ര ആരംഭിച്ചു. ജില്ലയിലെ വിവിധ കുടുംബശ്രീയിൽ നിന്നുള്ള അംഗങ്ങൾ, ജില്ലമിഷൻ ഭാരവാഹികൾ  പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ  ഘോഷയാത്രയ്ക്ക്  നേതൃത്വം നൽകി. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷൻമാർക്കും  വ്യത്യസ്ത തരത്തിലുള്ള മത്സര പരിപാടികളും സംഘടിപ്പിച്ചു.


'Mazhappolima programs end, Kumbla, Kasaragod, News.