കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾ പളളി പരിസരം വൃത്തിയാക്കി


കൊക്കച്ചാൽ: ഓഗസ്റ്റ് 16.2018. സാമൂഹികസേവനത്തിൻ്റ ഭാഗമായി പളളി പരിസരം വൃത്തിയാക്കി കൊടുത്തു കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾ. മൊഗ്രാൽ മുഹിയദ്ദീൻ ജുമാ മസ്ജിദ്പരിസരമാണ് വൃത്തിയാക്കിത്. രാവിലെ ഒമ്പതിന് തുടങ്ങി വൈകുന്നേരം അഞ്ച് വരെ നീണ്ട 6 മണിക്കൂർ ഇതിനായി അവർ ഉപയോഗപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ ഇത്തരം ഒരുപാട് സാമുഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഈ വിദ്യാർത്ഥികൾ.

കേരളത്തിനകത്തും പുറത്തുമായി മതഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് 80 ഓളംകോളേജുകളുള്ള വാഫി കോഴ്സിൻ്റ പാഠ്യപദ്ധതി പ്രകാരം ഡിഗ്രി വിദ്യാർഥികൾക്കുള്ള 192 മണിക്കൂർ നിർബന്ധിത സാമൂഹ്യസേവനത്തിന് ഭാഗമായാണ് വാഫി കോളേജ് വിദ്യാർഥികൾ സേവനം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരുന്ന വർത്തമാന കാലസമൂഹത്തിൽ സാമൂഹ്യ സേവനത്തിനായി മികച്ച അവസരമാണ് വിദ്യാർഥികൾക്കായി വാഫി ഒരുക്കിയിരിക്കുന്നത്.

നാടിൻറെ പലഭാഗത്തും നടക്കുന്ന വിദ്യാർത്ഥികളുടെ സേവനങ്ങൾ പ്രശസ്തി ഏറിവരികയാണ്. വീട് നിർമാണം, പരിസര ശുചീകരണം ,വിവിധ വിഷയങ്ങളിൽ ക്ലാസ്അവതരണം തുടങ്ങിയ എല്ലാ മേഖലകളിലും വിദ്യാർത്ഥികൾ സജീവമായി രംഗത്ത് വരുന്നു.

Kerala, news, skyler ad, Cleaning, Masjid compound cleaned by Vaafi college students.