മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം


തിരുവനന്തപുര: ഓഗസ്റ്റ് 17.2018. സംസ്ഥാനത്ത് ശനിയാഴ്ചയും പലസ്ഥലങ്ങളിലും കടുത്ത മഴ തുടര്‌ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയും. തുടര്ന്നുള്ള ദിവസങ്ങളില് ചെറിയ മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. എന്നാല് എറണാകുളം, ഇടുക്കി ജില്ലകളില് ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരവും കാസര്‌കോടും ഒഴികെയുള്ള ജില്ലകളില് റെഡ് അലര്ട്ട് തുടരുകയാണ്. അതിനിടെ, മഴയുടെ തീവ്രത കുറയുമെന്ന റിപ്പോര്ട്ടുകള് ആശ്വാസം നല്കുന്നതാണ്. ചൊവ്വാഴ്ച മുതല് ഉയര്ന്നുതുടങ്ങിയ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ ആലുവ അടക്കമുള്ള പ്രദേശങ്ങളില് രക്ഷാപ്രവര്ത്തനം കാര്യക്ഷമമായി തുടരുകയാണ്.

ചെങ്ങന്നൂരില് രക്ഷാപ്രവര്ത്തനങ്ങള്ക്ക് സൈന്യത്തിന്റെ കൂടുതല് ഹെലിക്കോപ്റ്ററുകള് എത്തി. എന്നാല് എറണാകുളത്തും മറ്റും നിരവധിപേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതി തുടരുകയാണ്. പെരിങ്ങല്ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര് അണക്കെട്ടുകളില്‌നിന്ന് കൂടുതല് വെള്ളം പെരിയാറിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതര് വ്യക്തമാക്കി. ആലുവയിലടക്കം ഒറ്റപ്പെട്ട് കഴിയുന്നവര്ക്ക് ഹെലിക്കോപ്റ്ററുകളില് ഭക്ഷ്യവസ്തുക്കള് വിതരണം ചെയ്തുതുടങ്ങി.

Kerala, news, Helicopter, Mansoon expected to be reduced.