ദുരിത ബാധിതരെ സഹായിക്കാൻ മംഗൽപാടി ജനകീയവേദി കൂട്ടായ്മ


ഓഗസ്റ്റ് 15.2018. ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യങ്ങളെല്ലാം ഒരു നിമിഷ നേരം കൊണ്ട് തകർന്നു തരിപ്പണമായ ദുരന്ത പ്രദേശത്തെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മംഗൽപാടി ജനകീയ വേദി  കൈകോർക്കുന്നു.

 ദുരിതം പേറുന്ന കുരുന്നുകൾക്കും,കുടുംബത്തിനുമാവശ്യമായ പാത്രങ്ങളും, നോട്ടു പുസ്തകങ്ങളുമടക്കമുള്ള സ്റ്റേഷനറി സാധനങ്ങളാണ് ജനകീയവേദി പ്രവർത്തകർ എത്തിച്ചു കൊടുക്കുന്നത്.

 ഇതിനാവശ്യമായ ഫണ്ട് ശേഖരണം അഷാഫിനു കൈമാറി ബഷീർ സാഹിബ്‌ (CPCRI)ഉദ്ഘാടനം ചെയ്തു.

ഒ .എം.റഷീദ്, അഷ്‌റഫ്‌ മദർ ആർട്ട്, മുനീർ,അബൂതമാം, റൈഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Mangalpady Janakiya Vedhi kootayma for help disaster area peoples, Mangalpady Janakiya Vedhi kootayma, Help, kerala, news, .