സാന്ത്വനം പകര്‍ന്ന് മംഗല്‍പ്പാടി ജനകീയ വേദി പ്രവര്‍ത്തകര്‍ കുടകിലെത്തിമടിക്കേരി: ഓഗസ്റ്റ് 25.2018. ഉരുള്‍പൊട്ടലിലും ശക്തമായ മഴയിലും തകര്‍ന്നുതരിപ്പണമായ കുടകിലെ പാവങ്ങളെ ആശ്വസിപ്പിക്കാനായി മംഗല്‍പ്പാടി ജനകീയ വേദി പ്രവര്‍ത്തകര്‍ ദുരന്തമേഖലയിലെത്തി. വിവിധ ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ച പ്രവര്‍ത്തകര്‍ ദുരിതത്തില്‍ കഴിയുന്ന ജനങ്ങളെ ആശ്വസിപ്പിച്ചു. നിലവില്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന ആളുകള്‍ക്ക് ആവശ്യത്തിലധികം വസ്ത്രങ്ങളും ഭക്ഷണങ്ങളുമുണ്ട്. വീടുകളിലേക്ക് തിരിച്ചുപോകുന്ന സമയത്ത് റിപ്പയറിംഗ് വര്‍ക്ക് അടക്കമുള്ള കാര്യങ്ങള്‍ക്കുവേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് ജനകീയ വേദി ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ജനകീയ വേദി പ്രവര്‍ത്തകര്‍ സാന്ത്വനം പകരാന്‍ പോയിരുന്നു. ഒരു ദിവസം മുഴുവന്‍ കുടകില്‍ കഴിച്ചുകൂട്ടിയ പ്രവര്‍ത്തകര്‍ ഓരോരുത്തരുടേയും സങ്കടവും നൊമ്പരവും മനസ്സിലാക്കിയാണ് മടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ജനകീയ വേദയിയുടെ ഇടപെടലുകള്‍ പരക്കെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

യാത്രയില്‍ അബു തമാം, റൈഷാദ് ഉപ്പള, കരിം പൂന, ബഷീര്‍ സി.പി.സി.ആര്‍.ഐ, സുബൈര്‍, അഷറഫ്, ഒ.എം.റഷീദ്, മഹ്മൂദ്, ഖലീല്‍ ഷിറിയ എന്നിവര്‍ക്കുപുറമെ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനവുമുണ്ടായിരുന്നു.

news, Madikkeri, Janakiya vedhi, Camp,Visits, Mangalpady Janakiya Vedhi activists visits camp.