പൈലറ്റുമാര്‍ക്ക് സുഖമില്ലാതായി; മംഗളൂരുവിൽ വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷംമംഗളൂരു ഓഗസ്റ്റ് 02-2018 • പൈലറ്റുമാര്‍ക്ക് സുഖമില്ലാതായതോടെ വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷം. മംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയമാണ് രണ്ടു തവണ മാറ്റിയത്. പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്ബനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്.

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്കു വിമാനക്കമ്ബനി സമീപത്തെ ഹോട്ടലില്‍ വിശ്രമ സൗകര്യവും മറ്റും ഒരുക്കി. പിന്നീട് മംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു പൈലറ്റിനെ നിയോഗിച്ച്‌ രാവിലെ 7.30നു വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തു. അതനുസരിച്ച്‌ യാത്രക്കാര്‍ രാവിലെ ആറിനു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം വീണ്ടും സമയം മാറ്റി വൈകിട്ട് അഞ്ചിനേ പുറപ്പെടൂ എന്ന അറിയിപ്പു ലഭിക്കുന്നത്. രണ്ടാമത്തെ പൈലറ്റിനും സുഖമില്ലാതായതാണു കാരണം.

ഇതോടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരടക്കം അനവധി യാത്രക്കാര്‍ ദുരിതത്തിലായി. ഒടുവില്‍ മുംബൈയില്‍ നിന്നു മൂന്നാമത്തെ പൈലറ്റിനെ എത്തിച്ചാണ് വിമാനം വൈകിട്ട് അഞ്ചിനു പുറപ്പെട്ടത്.

flight, delay, mangalore, airport, news,