ജീൻസ് മാറി ധരിച്ചതിന് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു


ലഖ്നൗ: ഓഗസ്റ്റ് 25.2018. ജീന്‍സ് മാറി അണിഞ്ഞ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. സുരേന്ദ്ര(35)യെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് അലഹബാദിലെ താര്‍വായിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം പ്രതി രാജേന്ദ്ര (37) ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്. രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വിവരം ലഭിച്ചയുടനെ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും മരണപ്പെടുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിട്ടുണ്ട്. രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

Man stabs younger brother to death for wearing his jeans, news, Police, Death, Stabbed.